Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ഡിഗ്രി പ്രവേശനം

    ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എം.ജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കാഞ്ഞിരപ്പള്ളി (04828-206480) അപ്ലൈഡ് സയന്‍സ് കോളേജില്‍ 2018 -19 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in  ല്‍ ലഭിക്കും.  അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി /പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) കാഞ്ഞിരപ്പള്ളി അപ്ലൈഡ് സയന്‍സ് കോളേജ്, പേട്ട, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ക്യാമ്പ്, കോട്ടയം -686507 എന്ന വിലാസത്തില്‍ നല്‍കണം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ കോളേജില്‍ നിന്നും ലഭിക്കും.
പി.എന്‍.എക്‌സ്.3202/18
 

date