Post Category
എല്‍.ബി.എസില്‍ ഗ്രാജേ്വഷന്‍ ഡേ
പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് 2017 ല്‍ എം.ടെക് പൂര്‍ത്തിയാക്കിയ 42 വിദ്യാര്‍ത്ഥിനികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എ.പി.ജെ. അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണിവര്‍. കോളേജ് ബോര്‍ഡ് ഓഫ് ഗവണേഴ്‌സ് ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ ബിരുദങ്ങള്‍ നല്‍കി. ബാര്‍ട്ടന്‍ഹില്‍ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജശ്രീ.എം.എസ് മുഖ്യാതിഥിയായിരുന്നു. ഡോ.കെ.സി.രവീന്ദ്രനാഥന്‍, ഡോ. ഗോപകുമാര്‍, പ്രിന്‍സിപ്പാള്‍ ഡോ.ജയമോഹന്‍.ജെ, ഡീന്‍ അനിതാകുമാരി .എസ്, വകുപ്പ് മേധാവികളായ മനോജ് കുമാര്‍.ജി, സുമാശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.3203/18
date
- Log in to post comments