Skip to main content

ദേശീയ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിരീക്ഷകരാകാം

    കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി ആഗസ്റ്റ് ആറ്, ഏഴ് തിയതികളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് ദേശീയ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സ് നടക്കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും കോണ്‍ഫറന്‍സില്‍ നിരീക്ഷകരാകാം. താത്പര്യമുള്ളവര്‍ മേലവിലാസം, പ്രവൃത്തിമേഖല, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ സഹിതം ജൂലൈ 30നു മുമ്പ് kishorrajavarma@niyamasabha.nic.in ല്‍ അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവരം അറിയിക്കുകയും തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്യും.
പി.എന്‍.എക്‌സ്.3204/18

date