ബാലാവകാശ വാരാഘോഷത്തിന് തുടക്കമായി
സാമൂഹ്യനീതി വകുപ്പ് ഇടുക്കി ജില്ലാ ചൈല്ഡ് പ്രൊ'ക്ഷന്‍ യൂണിറ്റും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി നടത്തു ബാലാവകാശ വാരാഘോഷത്തിന് തുടക്കമായി. ചെറുതോണിയില്‍ നട സമ്മേളനം ജില്ലാ കളക്ടര്‍ ജി.ആര് ഗോകുല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലുടനീളം സഞ്ചരിക്കു ബാലാവകാശ സംരക്ഷണ സന്ദേശ യാത്രയുടെ ഫ്ളാഗ് ഓഫ് കര്മ്മവും ലഘുലേഖയുടെ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. ജില്ലയില്‍ ചെറുതോണി, ക'പ്പന, പീരുമേട്, കുമളി, നെടുങ്കണ്ടം, മൂാര്‍ എിവിടങ്ങളില്‍ നടത്തിയ തത്സമയ പ്രശ്നോത്തരിയില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സന്ദേശ യാത്രക്ക് നല്കിയ സ്വീകരണത്തില്‍ ജനപ്രതിനിധികള്‍, സ്കൂള്‍-കോളേജ് വിദ്യാര്ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂാറില്‍ നട സമ്മേളനത്തില്‍ ബാലാവകാശ കമ്മീഷന് അംഗം സിസ്റ്റര്‍ ബിജി ജോസ് സംസാരിച്ചു. കുമളി സഹ്യജ്യോതി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്ത്ഥികള്‍, ക'പ്പന, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി എിവിടങ്ങളില്‍ തെരുവുനാടകം അവതരിപ്പിച്ചു. ബാലാവകാശ സംരക്ഷണ സന്ദേശ വാഹന പ്രചരണ യാത്ര മറയൂര്‍, അടിമാലി മേഖലകളിലെ പര്യടനത്തിനു ശേഷം 16നു വൈകി'് 3.30 ന് തൊടുപുഴയില്‍ സമാപിക്കും. ജില്ലാ ചൈല്ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍ വി.എ ഷംനാദ്, പ്രൊ'ക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്ജ്ജ്, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ വി.വി അനീഷ് എിവര്‍ ബാലാവകാശ സന്ദേശ യാത്രക്ക് നേതൃത്വം നല്കി.
- Log in to post comments