Skip to main content

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒഴിവ്

    എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഉള്ള മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ ഉള്ള ബി.ടെക് ബിരുദമാണ് യോഗ്യത.  30,700 -65400 വേതനം.  18-41 (നിയമാനുസൃത വയസിളവ് ബാധകം) പ്രായപരിധി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ സോഫ്ട് വെയര്‍ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. ആയതില്‍ മൂന്ന് വര്‍ഷം ഇന്‍സ്ട്രക്ഷണല്‍ തലത്തിലുള്ളതാവണം. ഉദേ്യാഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്‌സ്.3206/18

date