Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് 31ന് എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന തെളിവെടുപ്പില്‍ മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന വിഷയം, കേരള ഗണക സമുദായ സഭ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമര്‍പ്പിച്ച നിവേദനം, ശൈവവെള്ളാള സമുദായത്തിനെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. ചെയര്മാന് റിട്ട. ജസ്റ്റിസ് ജി. ശിവരാജന്, അംഗങ്ങളായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ.വി. വേണു എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്സ്.3209/18
date
- Log in to post comments