Skip to main content

സാംസ്‌കാരിക വകുപ്പ് മന്ത്രി അനുശോചിച്ചു

    ചരിത്രപണ്ഡിതനും ജീവചരിത്രകാരനും പ്രമുഖ ദളിത് സാഹിത്യകാരനുമായ ടി.എച്ച്.പി. ചെന്താരശ്ശേരിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു. അയ്യന്‍കാളിയുടേയും അംബേദ്കറുടെയും ജീവചരിത്രങ്ങളുള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവാണദ്ദേഹം. നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും പ്രചീന ഭാരതീയ ചരിത്രത്തെക്കുറിച്ചും ആഴമേറിയ പഠനങ്ങള്‍  നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വേദനാജനകമാണെന്നും അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.3213/18
 

date