Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം ഇന്ന് (ജൂലൈ 28) നടത്തും

    ഭൂവിഭവ സംരക്ഷണ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഇന്ന് (ജൂലൈ 28) തിരുവനന്തപുരം മ്യൂസിയം അങ്കണത്തില്‍ നടത്തുന്ന മത്സരങ്ങള്‍ ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ ഉദ്ഘാടനം ചെയ്യും. എല്‍.പി./യു.പി/എച്ച്.എസ് വിഭാഗങ്ങള്‍ക്കായി പ്രതേ്യകം മത്സരങ്ങള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ ഒമ്പതിന് മ്യൂസിയം അങ്കണത്തിലെ മണ്ഡപത്തില്‍ എത്തണം മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടു വരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പര്‍ രജിസ്‌ട്രേഷനു ശേഷം നല്‍കും. എല്‍.പി വിഭാഗത്തിന് ക്രയോണ്‍, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികള്‍.
പി.എന്‍.എക്‌സ്.3215/18
 

date