Skip to main content

ജില്ലാതല സ്വച്ഛ്ഭാരത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ശുചിത്വ മന്ത്രാലയത്തിന്റെ സ്വച്ഛ്ഭാരത് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ക്കും ടീമിനും നെഹ്‌റു യുവ കേന്ദ്ര നല്‍കുന്ന ജില്ലാതല പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പി നായി രജിസ്റ്റര്‍ ചെയ്യുകയും മെയ് ഒന്നിനും ജൂലൈ 31 നും ഇടയില്‍ നൂറ് മണിക്കൂര്‍ സമയത്തെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുകയും ചെയ്ത യൂത്ത് ക്ലബ് അംഗങ്ങള്‍ക്കും ടീമുകള്‍ക്കും  ആഗസ്റ്റ് 16 നകം നിശ്ചിത ഫോറത്തില്‍ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.
ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 30000, 20000, 10000 രൂപയുടെ ക്യാഷ് പ്രൈസും സാക്ഷ്യപത്രവും നല്‍കും. ഒന്നാം സ്ഥാനം നേടുന്നവരെ സംസ്ഥാനതല പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നതിനായി നാമനിര്‍ദ്ദേശം ചെയ്യും. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും മലപ്പുറം  സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0483-2734848.

 

date