Skip to main content

വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചു

    പ്രമേഹ രോഗ ബാധിതരായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിനുള്ള ഗ്ലൂക്കോമീറ്റര്‍ സാമൂഹ്യനീതി വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു.  60 വയസ് പൂര്‍ത്തിയായ പ്രമേഹരോഗ ബാധിതരായ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഗ്ലൂക്കോമീറ്റര്‍ നല്‍കുക.  നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പ്രമേഹ രോഗബാധിതനാണെന്ന് കാണിക്കുന്ന സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.  അപേക്ഷാഫോറവും മറ്റു വിശദവിവരങ്ങളും മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും www.sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

 

date