Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

    സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെയും വിവിധ കമ്പനി/ കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലേക്കും ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 25 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു.  പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മതം, ജാതി, ജനന തിയ്യതി, അപേക്ഷിച്ചിട്ടുള്ള പരീക്ഷകളുടെ വിവരം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ സഹിതം ആഗസ്റ്റ് 10നകം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ അപേക്ഷ നല്‍കണം.  ഫോണ്‍ 0483 2734904.

 

date