Post Category
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍ പുതിയ ബ്ലോക്കിന്‍റെയും ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ബാച്ചുകളുടെയും ഉദ്ഘാടനം ഇന്ന്
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍ പുതിയ ബ്ലോക്കിന്‍റെയും ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ബാച്ചുകളുടെയും ഉദ്ഘാടനം മുക്കാലി മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ ഇന്ന് (ജൂലൈ 28) വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക-പാര്‍ലിമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും.
മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരി രേശന്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി. പുകഴേന്തി, അട്ടപ്പാടി നോഡല്‍ ഓഫിസര്‍ ആന്‍ഡ് ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
date
- Log in to post comments