Skip to main content

വോളന്‍റിയര്‍ കം ഓഫിസ് അസിസ്റ്റന്‍റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

അട്ടപ്പാടിയിലെ ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനുളള സര്‍വെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  താല്‍ക്കാലികാടിസ്ഥാനത്തില്‍  വോളന്‍റിയര്‍ കം ഓഫിസ് അസിസ്റ്റന്‍റിനേയും ഭൂമി അട്ടപ്പാടി പദ്ധതിയുടെ ഡാറ്റ എന്‍ട്രി, ഗ്രാഫിക്സ് നിര്‍വഹണത്തിനായി  ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍/ഡി.റ്റി.പി ഓപ്പറേറ്ററേയും  ആവശ്യമുണ്ട്.
    വോളന്‍റിയര്‍ കം ഓഫീസ് അസിസ്റ്റന്‍റ് ഒഴിവിലേക്കുളള അപേക്ഷകര്‍ റവന്യൂ ജോലികളിലും അട്ടപ്പാടിയിലും മുന്‍പരിചയമുളളവരും അട്ടപ്പാടിയില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരുമായിരിക്കണം.  താത്പ്പര്യമുളളവര്‍ ജൂലൈ 31 ന് രാവിലെ 10 ന് ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയത്തില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.
    ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍/ഡി.റ്റി.പി ഓപ്പറേറ്റര്‍ ഒഴിവിലേക്കുളള അപേക്ഷകര്‍  ഡാറ്റ എന്‍ട്രി, ഗ്രാഫിക്സ് പ്രവര്‍ത്തികളില്‍ മുന്‍പരിചയമുളളവരും അട്ടപ്പാടിയിലും ഒറ്റപ്പാലം ഓഫീസിലും ജോലി ചെയ്യുന്നതിന് തയ്യാറുളളവരുമായിരിക്കണം. താത്പ്പര്യമുളളവര്‍   ബയോഡാറ്റ സഹിതം അപേക്ഷകള്‍ ഓഗസ്റ്റ് മൂന്നിനകം ൃറീീുേ@ഴാമശഹ.രീാ -ല്‍ ചെയ്യേണ്ടതാണ്.  ഇരു തസ്തികകളിലും നിയമനം താത്ക്കാലികാടിസ്ഥാനത്തിലും ദിവസവേതനം 600 രൂപയുമായിരിക്കും.

date