Post Category
കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല നടത്തി
പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ഏകദിന ശില്‍പ്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാല പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്‌കര്‍ പാഷ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസര്‍ വി. പി ബീന അധ്യക്ഷത വഹിച്ചു. കരിയര്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് ബാലാജി, കേരള സര്‍വ്വകലാശാല ഭൗമ ശാസ്ത്ര വിഭാഗം മേധാവി എസ്.എന്‍.കുമാര്‍, കരിയര്‍ കൗണ്‍സിലര്‍ സുരേഷ് ഭാസ്‌ക്കര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പഠന-തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം 370 പേര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1596/18)
date
- Log in to post comments