Post Category
വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
വൈക്കം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മറവന്‍തുരുത്ത്, ചെമ്പ്, ടി.വി. പുരം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം 18നും 46 നും മദ്ധ്യേ. അപേക്ഷയുടെ മാതൃക അതത് പഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. ഓഗസ്റ്റ് 14നകം മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലും 20നകം ടി. വി പുരം പഞ്ചായത്തിലും അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04829 225156
date
- Log in to post comments