Skip to main content

കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍    (ഐഎച്ച്ആര്‍ഡി) അഡ്മിഷന് അനുമതി ലഭിച്ചു: ഡോ.എന്‍.ജയരാജ് എം.എല്‍.എ.

 

കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (ഐഎച്ച്ആര്‍ഡി) 2018-19 അക്കാദമിക്ക് വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടത്തുന്നതിന് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ചതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ. അറിയിച്ചു. ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം കമ്പ്യൂട്ടര്‍       ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ആണ് പ്രവേശനം നടത്താന്‍ അനുവദിച്ചിട്ടുള്ളത്. ആകെയുള്ള 50 ശതമാനം സീറ്റുകളില്‍ യൂണിവേഴ്‌സിറ്റിയും ബാക്കി സീറ്റുകളില്‍ ഐ എച്ച് ആര്‍ ഡി നേരിട്ടുമാണ് അഡ്മിഷന്‍ നടപടികള്‍ സ്വീകരിക്കുക.  

                                                  (കെ.ഐ.ഒ.പി.ആര്‍-1601/18) 

date