Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം 

 

പഠനത്തില്‍ മികവു പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രോത്സാഹനം നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഈ അദ്ധ്യയന വര്‍ഷം 5-ാം ക്ലാസിലും 8-ാം ക്ലാസിലും പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ നിന്നുമുളള സാക്ഷ്യപത്രം, മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ആഗസ്റ്റ് പത്തിനകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  

                                                  (കെ.ഐ.ഒ.പി.ആര്‍-1603/18) 

date