പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും -വിദ്യാഭ്യാസമന്ത്രി
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശാസ്ത്ര- സാങ്കേതിക മേഖലയില്‍ മികച്ച പരിശീലനം നല്കി അന്താരാഷ്ട്രതലത്തിലേയ്ക്കുയര്‍ത്തുമെന്ന്് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സജ്ജമാക്കിയ ഹൈടെക് ക്ലാസ് മുറികളുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. ഹൈടെക് സംവിധാനം ഉപയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിന് കഴിഞ്ഞ അവധിക്കാലത്ത് പരിശീലനം നല്കിയിരുന്നു. അടുത്തഘട്ടമായി ജില്ലാതലത്തില്‍ പരിശീലനം നല്കും. സര്‍ക്കാര്‍ ഈ വര്‍ഷം വിദ്യാഭ്യാസമേഖലയില്‍ മികവിന്റെ വര്‍ഷമായാണ് ആചരിക്കുന്നത്. ജില്ലയിലെ പൊതുവിദ്യാഭ്യാസമേഖലയ്ക്ക് വലിയസംഭാവനകള്‍ നല്കാന്‍ ഇടുക്കി രൂപതയ്ക്ക് കഴിഞ്ഞു. വിദ്യാഭ്യാസരംഗത്ത് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലാദ്യമായി ഫയല്‍ ഓഡിറ്റിംഗ് നടത്തുവാനും തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍.ജോ നെല്ലിക്കുല്‍േ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമേഖലയില്‍ കാര്യക്ഷമമായ മാറ്റം വരുത്താന്‍ സര്‍ക്കാരിന് സാധിച്ചതായും ഹൈടെക് ക്ലാസ് മുറികള്‍ പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിനും കുട്ടികള്‍ക്കും മാനേജ്‌മെന്റിനും മാത്രമുളളതല്ല വിദ്യാഭ്യാസ ഉത്തരവാദിത്വമെന്നും രക്ഷിതാക്കള്‍ക്കും കാലാനുസ്തൃതമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപതയിലെ സ്‌കൂളുകളിലെ ഹൈസ്‌കുള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ 208 ക്ലാസ്മുറികളാണ് ഹൈടെക് ആക്കിമാറ്റിയത്. ഈ സംവിധാനം നടപ്പാക്കുന്നതിന് സാങ്കേതികമായി പ്രവര്‍ത്തിച്ച ഇ-മൈയിന്റ്‌സ് ഐ ടി സൊലൂഷന്‍സിനെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് നരിതൂക്കില്‍ ആമുഖപ്രസംഗം നടത്തി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ട'റി ഫാ. ജോര്‍ജ് തകിടിയേല്‍, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജു, ജില്ലാപഞ്ചായത്തംഗങ്ങളായ നോബിള്‍ ജോസഫ്, സുനിത സജീവ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രദീപ് ജോര്‍ജ്, ജിജോ എം.തോമസ്, ഫാ. അഗസ്റ്റ്യന്‍ കുത്തനാപ്പിളളില്‍, സണ്ണി എന്‍പി, സണ്ണി പൈമ്പിളളില്‍, പി.ആര്‍. സജീവ്, ജിമ്മി നടുവത്തേ'്, ഷൈനി സജി, ഡെയ്‌സി അഗസ്റ്റ്യന്‍, ബിജുമോന്‍ ജോസഫ്, സിസ്റ്റര്‍ അല്‍ഫോന്‍സ, സിബിച്ചന്‍ തോമസ്, മൃദുല മോഹന്‍, സിബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments