മണക്കാട് വില്ലേജ് ഓഫീസിൽ റീസർവ്വെ രേഖകൾ പരിശോധിക്കാം
തൊടുപുഴ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ടുവരുന്ന മണക്കാട് വില്ലേജിൽ മുൻസിപ്പാലിറ്റിയുടെ ഭാഗമായി വരുന്ന പ്രദേശങ്ങളിലെ റീസർവ്വെ സംബന്ധിച്ച് തയ്യാറാക്കിയ റീസർവ്വെ റിക്കാർഡുകൾ വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട ഭൂവുടമസ്ഥരുടെ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് ഈ റിക്കാർഡുകൾ അതിനുവേണ്ടി ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അതി•േൽ പരാതി വല്ലതും ഉണ്ടെങ്കിൽ ജൂലൈ 28 മുതൽ 30 ദിവസത്തിനകം തൊടുപുഴ റീസർവ്വെ സൂപ്രണ്ടിന് ഫോറം നമ്പർ 160ൽ സമർപ്പിക്കണം. റിക്കോർഡുകൾ പരിശോധിക്കുമ്പോൾ അവർക്ക് ബന്ധപ്പെട്ട ഭൂമിയി•േലുള്ള അവകാശ രേഖകൾ കൂടി കൊണ്ടുവരണം. നിശ്ചിത ദിവസത്തിനകം റിക്കോർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവ്വെ റിക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേര് വിവരം, ഭൂമിയുടെ അതിര്, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പരിഗണിച്ച് സർവ്വെ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തും. സർവ്വെ സമയത്ത് തർക്കമനുസരിച്ച് സർവ്വെ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥർക്ക് ഈ അറിയിപ്പ് ബാധകമല്ല.
- Log in to post comments