Skip to main content

മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും

*ഈ വർഷം 25.42 കോടി അനുവദിച്ചു

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ 12.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ വർഷം അത് 25.42 കോടിയായി ഉയർത്തി. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള തുകയും ഉയർത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ജീവിതശൈലീ രോഗ നിർണയ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന സ്‌ക്രീനിംഗിൽ കാൻസർ രോഗികളെ കൂടുതലായി കണ്ടെത്താൻ സാധ്യതയുണ്ട്. അതനുസരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുക ഉയർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്സ്. 5747/2022

date