Skip to main content

റേഷന്‍കാര്‍ഡ് വിചാരണ      

  ഭക്ഷ്യഭദ്രതാ നിയമം-2013 പ്രകാരം പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് അന്തിമ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാതെ പോയതിനാല്‍ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിലും കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസിലും, ജില്ലാ കലക്ടര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചവരില്‍  കൂടിക്കാഴ്ചയ്ക്ക്  ഹാജരാകുവാന്‍ സാധിക്കാത്തവര്‍ക്കുളള ഹിയറിംഗ്  23, 24 തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ  തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസില്‍  നടത്തും. പരാതികള്‍ സമര്‍പ്പിച്ചവര്‍ തങ്ങള്‍ക്ക് ലഭിച്ച ടോക്കണ്‍ രശീത്, റേഷന്‍ കാര്‍ഡ് പഴയതും പുതിയതും അവകാശവാദം തെളിയിക്കുന്നതിന്  കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ അതും സഹിതം പങ്കെടുക്കണം.  23 ന് - തളിപ്പറമ്പ്  മുന്‍സിപ്പാലിറ്റി, പരിയാരം പഞ്ചായത്ത്, കുറുമാത്തൂര്‍ പഞ്ചായത്ത്, പട്ടുവം പഞ്ചായത്ത്, ചപ്പാരപ്പടവ് പഞ്ചായത്ത്, പയ്യാവൂര്‍ പഞ്ചായത്ത്, എരുവേശ്ശി പഞ്ചായത്ത്,  ഇരിക്കൂര്‍ പഞ്ചായത്ത്, മലപ്പട്ടം പഞ്ചായത്ത്, കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത്, പെരിങ്ങോം വയക്കര പഞ്ചായത്ത്, ചെറുപുഴ പഞ്ചായത്ത്, എരമം കുറ്റൂര്‍ പഞ്ചായത്ത്, ആലക്കോട് പഞ്ചായത്ത്, ഉദയഗിരി പഞ്ചായത്ത്.
    24 ന്    - ആന്തൂര്‍ മുന്‍സിപ്പാലിറ്റി,  കൊളച്ചേരി പഞ്ചായത്ത്, മയ്യില്‍ പഞ്ചായത്ത്, കുറ്റിയാട്ടൂര്‍ പഞ്ചായത്ത്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി,  രാമന്തളി പഞ്ചായത്ത്, കരിവെളളൂര്‍ - പെരളം പഞ്ചായത്ത്, ചെങ്ങളായി പഞ്ചായത്ത്,  ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി, നടുവില്‍ പഞ്ചായത്ത്.
പി എന്‍ സി/4371/2017
 

date