Post Category
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം നാലിന്
കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് നാലിന് രാവിലെ പത്തിന് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, മലപ്പുറം ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ഹാര്‍ജിക്കാരില്‍ നിന്നും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. യോഗത്തില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുത്ത് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
പി.എന്‍.എക്‌സ്.3123/18
date
- Log in to post comments