Skip to main content

റവന്യൂ റിക്കവറി അദാലത്ത്     

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി വിഹിതം അടക്കാന്‍  കുടിശ്ശിക വരുത്തിയ തുക വസൂല്‍ ചെയ്യുന്നതിന് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച വാഹന ഉടമകള്‍ക്ക് പലിശയും പിഴ പലിശയും ഒഴിവാക്കിക്കൊണ്ട് ക്ഷേമനിധി വിഹിതം അടച്ചുതീര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.  കുടിശ്ശിക തുക ഒടുക്കുന്നതിന് 25 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നടത്തുന്ന റവന്യൂ റിക്കവറി അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തുക അടച്ചുതീര്‍ത്ത് ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ജില്ലാ എക്‌സി.ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/4372/2017
 

date