Skip to main content

വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

        സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍
പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം
വാസ്തുവിദ്യയില്‍ ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍
കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ
ക്ഷണിച്ചു. കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ്
അടിസ്ഥാന യോഗ്യത. സിവില്‍, അര്‍ക്കിടെക്ചര്‍, ക്വാണ്ടിറ്റി സര്‍വ്വെയിംഗ്
ആന്റ് കണ്‍സ്ട്രക്ഷന്‍
മാനേജ്‌മെന്റില്‍ പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവരെയും പ്രവേശനത്തിന് പരിഗണിക്കും. ആകെ
സീറ്റുകളുടെ എണ്ണം 300. കോഴ്‌സ്ഫീസ് ജി.എസ്.ടി ഉള്‍പ്പെടെ 17,700 രൂപയാണ്.
        പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന്
ആറന്‍മുള പോസ്റ്റ് ഓഫീസില്‍
മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറോ മണിയോര്‍ഡറോ
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍,
വാസ്തുവിദ്യാ ഗുരുകുലം, ആറന്‍മുള - 689533, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം.
ംംം.്മേൌ്ശറ്യമഴൗൃൗസൗഹമാ.രീാ എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത്
പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും 200 രൂപയുടെ
പോസ്റ്റല്‍ ഓര്‍ഡര്‍ സഹിതം
അയക്കുകയും ചെയ്യാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.
 

date