Skip to main content

ഓണം വാരാഘോഷത്തിന് വിപുലമായ പ്രചാരണം

 

* പി.ആര്‍.ഡി. മീഡിയാ സെന്റര്‍ ആഗസ്റ്റ് 23 മുതല്‍

* നവമാധ്യമങ്ങളിലും ഓണാഘോഷ വിശേഷങ്ങള്‍

ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന്റെ പ്രചാരണത്തിനായി നവമാധ്യമങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.  ഓണാഘോഷത്തിന്റെ മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.  ഓഗസ്റ്റ് 24 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണാഘോഷത്തിന് ആയിരത്തിലധികം വിദേശികളെ പങ്കെടുപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ തന്നെ അിറയിച്ചിരുന്നു.  ഇതിനു വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ മീഡിയ & പബ്ലിസിറ്റി കമ്മിറ്റിയും തീരുമാനിച്ചു.  പ്രധാന കലാപരിപാടികള്‍ നടക്കുന്ന കനകക്കുന്നില്‍ ഓഗസ്റ്റ് 23 മുതല്‍ തന്നെ പി.ആര്‍.ഡിയുടെ നേതൃത്വത്തില്‍ വിപുലമായ മീഡിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും.  പരിപാടിയെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ കൃത്യമായി മാധയമങ്ങള്‍ക്കിവിടെ നിന്നും ലഭ്യമാക്കും.  കൂടാതെ നവമാധ്യമങ്ങളുടെ സാധ്യതയും മാധ്യമങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.

പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷ്, അഡീഷണല്‍ ഡയറക്ടര്‍മാരായ പി. വിനോദ്, കെ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എ. സന്തോഷ് കുമാര്‍, വി. സലിന്‍, വാള്‍ട്ടര്‍ ഡിക്രൂസ്, കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ആര്‍. കിരണ്‍ ബാബു, പ്രസ് റിലീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.  
(പി.ആര്‍.പി. 1965/2018)

date