Skip to main content

വെള്ളറട ഗ്രാമപഞ്ചായത്തില്‍  'തളിര്‍' പദ്ധതിയ്ക്ക് തുടക്കമായി

 

പാറശ്ശാല നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ്ണ തരിശ്  നിര്‍മ്മാര്‍ജന പദ്ധതിയായ തളിരിന്റെ വെള്ളറട ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ഇരിഞ്ഞനംപള്ളി ബി.എഡ്. കോളേജില്‍ നടന്നു. വെള്ളറട ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച നടീല്‍ ഉത്സവം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൂന്നര ഏക്കറില്‍ കരനെല്‍, പച്ചക്കറി, വാഴ എന്നീ വിളകളുടെ കൃഷിയാണ് ആരംഭിച്ചത്.  

വെള്ളറട ഗ്രാമ പഞ്ചായത്തില്‍ നാലര ഹെക്ടര്‍ കൃഷിയ്ക്ക് അനുയോജ്യമായ തരിശ് ഇടം കണ്ടെത്തിയിരുന്നു. മൂന്ന് ഹെക്ടറില്‍ ഇതിനോടകം കൃഷി ആരംഭിച്ചു.തളിരിന്റെ ഭാഗമായി വെള്ളറട പഞ്ചായത്തിലെ മാനൂര്‍ വാര്‍ഡിനെ 'ഹരിത ഭവന' മായി തെരഞ്ഞെടുത്തു. ഇതിനോടനുബന്ധിച്ച് വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും  പച്ചക്കറി തൈക്കള്‍ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.വിനയചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.

വെള്ളറട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശോഭ കുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെള്ളറട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ് , ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി.ആര്‍.ബിനുറാണി, ക്ഷേമകാര്യ സ്റ്റാന്‍ന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് എസ്.  വെള്ളറട കൃഷി ഓഫീസര്‍ ബൈജു.എല്‍.എസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ , രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1971/2018)

date