Post Category
ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആര്‍മി റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി പാങ്ങോട് മിലിട്ടറി ക്യാംപില്‍ നാളെ (ജൂലൈ 29) നടക്കുന്ന പൊതു പ്രവേശന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കായാണു പരീക്ഷ നടത്തുന്നത്.
പരീക്ഷയ്‌ക്കെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയതായി സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ എത്തുമെന്നതു കണക്കിലെടുത്ത് മൊബൈല്‍ ടോയ്‌ലെറ്റ്, കുടിവെള്ള ലഭ്യത, ഗതാഗത സൗകര്യം, പ്രത്യേക മെഡിക്കല്‍ സംഘം എന്നിവ സജ്ജമാക്കി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘങ്ങളും സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
(പി.ആര്‍.പി. 1974/2018)
date
- Log in to post comments