Skip to main content

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം

പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം എം.പി. അധ്യക്ഷത വഹിക്കും. മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി, പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി, ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് അംഗം എസ്.ആർ. ശക്തിധരൻ എന്നിവർ പങ്കെടുക്കും.

ദിനാചരണത്തോടനുബന്ധിച്ച് വൈകിട്ട് നാലിന് ഇന്ത്യൻ ഭരണഘടനയും മതരാഷ്ട്ര ഭീഷണിയും’ എന്ന വിഷയത്തിൽ പി.ഡി.ടി ആചാരി പ്രഭാഷണം നടത്തും. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ സ്കൂൾ-കോളജുകളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനാധിപത്യത്തിനും സാമൂഹ്യ നീതിയ്ക്കുമായുള്ള വേദിയുടെ (എഫ്.ഡി.എസ്.ജെ) നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണ സെമിനാറുകൾ, യൂത്ത്-മോഡൽ പാർലമെന്റ് മത്സരങ്ങൾ, ക്വിസ്-ഉപന്യാസ-പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു.സി ബിവീഷ് അറിയിച്ചു.

പി.എൻ.എക്സ്. 5788/2022

date