Skip to main content

മെഡിക്കല്‍ ക്യാമ്പ് 

    സമഗ്രശിക്ഷാ അഭിയാന്‍ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പ് കൗണ്‍സിലര്‍ ഇ ബീന ഉദ്ഘാടനം ചെയ്തു.   നോര്‍ത്ത് എ ഇ ഒ കെവിസുരേന്ദ്രന്‍ അധ്യക്ഷനായി.   വി വി പ്രേമരാജന്‍, എം പി ശശികുമാര്‍, പി ശാന്തി എന്നിവര്‍ സംസാരിച്ചു.   ശ്രവണ പരിമിതി, കാഴ്ച പരിമിതി, ചലന പരിമിതി, ബുദ്ധി പരിമിതി എന്നീ വിഭാഗങ്ങളിലെ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ്സ് വരെയുളള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായാണ ക്യാമ്പ് നടത്തിയത്.  

date