പാസ്സിങ് ഔട്ട് പരേഡ് 31 ന്
വനിത പോലീസ് ബറ്റാലിയന്റെ പ്രഥമ ബാച്ച് പാസ്സിങ് ഔട്ട് പരേഡ് ജൂലൈ 31 രാവിലെ 7.15 ന് രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പോലീസ് അക്കാദമി ഡയറക്‌ടര്‍ ഡോ. ബി സന്ധ്യ എന്നിവര്‍ അഭിവാന്ദ്യം സ്വീകരിക്കും. തുടര്‍ന്ന് വനിത കമാന്‍ഡോകളുടെ ആയുധങ്ങളും ഉപയോഗിച്ചുകൊണ്ടുളള ഡെമോണ്‍സ്‌ട്രേഷന്‍ ഉണ്ടാകും. 578 വനിതാ പോലീസ് സേനാംഗങ്ങളില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടി. കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്‌ട്രക്‌ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്‌ധ പരിശീലനം നേടിയതാണ് വനിത പോലീസ് ബറ്റാലിയന്‍. ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂര്‍ത്തായക്കിയ ആദ്യത്തെ ബാച്ചാണിവരുടേത്. ഐക്യരാഷ്‌ട്രസഭയുടെ വിമന്‍ ട്രെയിനിങ്ങ് സെന്റര്‍ ഇ ലേണിംഗ് ക്യാമ്പസില്‍ നിന്നും �ഐ നോ ജെന്‍ഡര്‍� 1, 2, 3 മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 9 മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളും, ദൂരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, ഡ്രൈവിങ്ങ്, കമ്പ്യൂട്ടര്‍, ആംസ്, ജംഗിള്‍ ട്രെയിനിങ്ങ്, ഫസ്റ്റ് എയ്‌ഡ് എന്നിവയില്‍ പ്രാവീണ്യം സിദ്ധിച്ചിട്ടുണ്ട്. 82 പേര്‍ ബിരുദാനന്തരബിരുദം, 19 പേര്‍ ബി.ടെക്, 5 പേര്‍ എം ബി എ, 4 പേര്‍ എം സി എ, 55 പേര്‍ ബിരുദാനന്തരബിരുദത്തോടൊപ്പം ബി എഡ്, ഒരാള്‍ എം എഡ്, 62 പേര്‍ ബിരുദത്തോടൊപ്പം ബി എഡ്, 3 പേര്‍ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേര്‍ ബിരുദം, 23 പേര്‍ പോളിടെക്‌നിക് ഡിപ്ലോമ, 21 പേര്‍ ടി ടി സി, 60 പേര്‍ എച്ച് എസ് ഇ, 14 പേര്‍ എസ് എസ് എല്‍ സി യും യോഗ്യതയുളളവരാണ്. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഫോര്‍ ബെസ്റ്റ് കാഡറ്റ് കെ പി അജിതയ്‌ക്കും ബെസ്റ്റ് കമാന്റോ ദയാ പാര്‍വ്വതിയ്‌ക്കും പരേഡ് കമാന്റര്‍ അന്‍സിയ എസിനും ബെസ് ഔട്ട്‌ഡോര്‍ പി ടി പ്രിറ്റിമോള്‍ക്കും ബെസ്റ്റ് ഇന്‍ഡോര്‍ ജോസ്‌ന ജോയിക്കും ബെസ്റ്റ് ഷൂട്ടര്‍ പി ആര്‍ നിമിഷയ്‌ക്കും പരേഡ് സെക്കന്റ് ഇന്‍ കമാന്‍ഡ് കെ ബി ജോതിലക്ഷ്‌മിയ്‌ക്കും പുരസ്‌ക്കാരം സമ്മാനിക്കും.
- Log in to post comments