Post Category
സയന്‍സ് ബ്ലോക്ക് ഉദ്‌ഘാടനം 31 ന്
കുട്ടനെല്ലൂര്‍ ശ്രീ സി അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ സയന്‍സ് ബ്ലോക്കിന്റെ ഉദ്‌ഘാടനം ജൂലൈ 31 ഉച്ചയ്‌ക്ക് 12 ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ രാജന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. പി ഡബ്‌ള്യൂ ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുന്‍ സ്‌പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്‌ണന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ആര്‍ ബിന്ദു, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി എന്നിവര്‍ ആശംസ നേരും. പ്രിന്‍സിപ്പാള്‍ ഡോ. ബാബു സി സി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഡോ. ബി വിജയകുമാര്‍ നന്ദിയും പറയും.
date
- Log in to post comments