Post Category
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്റെ സിറ്റിംഗ് മാറ്റിവച്ചു
ജൂലൈ 31ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സംസ്ഥാന പിന്നോക്ക വിഭാഗകമ്മിഷന്‍ സിറ്റിംഗ് ആഗസ്റ്റ് ഏഴിലേയ്ക്ക് മാറ്റിവച്ചു. രാവിലെ 11ന് ആരംഭിക്കുന്ന തെളിവെടുപ്പില്‍ മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന വിഷയം, കേരള ഗണക സമുദായ സഭ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ച നിവേദനം, ശൈവവെള്ളാള സമുദായത്തിനെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മൂള്ളര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.3244/18
date
- Log in to post comments