Skip to main content

കിറ്റ്‌സില്‍ എം.ബി.എ സീറ്റില്‍ ഒഴിവ്

കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്.  വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൈക്കാട്ടുള്ള ഓഫീസില്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് എത്തണം.  അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കെ.മാറ്റ്/സി.മാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kittsedu.org., 9446529467, 0471 2327707.
പി.എന്‍.എക്‌സ്.3246/18

date