ഫോര്‍മാനെ ആവശ്യമുണ്ട്
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ കീഴില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സഹായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന എം.ആര്‍.എസ്.റ്റി. യൂണിറ്റില്‍ കരാറടിസ്ഥാനത്തില്‍ ഫോര്‍മാനെ ആവശ്യമുണ്ട്. മെക്കാനിക്കല്‍ ട്രേഡിലുള്ള എന്‍.റ്റി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റും, 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. വിശദമായ ബയോഡേറ്റയും, യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം കോര്‍പ്പറേഷന്റെ പൂജപ്പുരയിലെ ഹെഡ് ഓഫീസില്‍ ആഗസ്റ്റ് നാലിന് 10ന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് : 0471 2347768 എന്ന നമ്പരിലോ, കോര്‍പറേഷന്റെ ഹെഡ് ഓഫീസില്‍ നേരിട്ടോ ബന്ധപ്പെടുണം.
പി.എന്‍.എക്‌സ്.3247/18
- Log in to post comments