Post Category
ബ്രോഷര്‍ പ്രകാശനം ചെയ്തു
കേരള സര്‍ക്കാറിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രമായ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്കുകളുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടനും നല്‍കിയാണ് പ്രാകാശനം നിര്‍വ്വഹിച്ചത്. അക്ഷയയുടെ ജില്ലാ ഓഫീസുകളുടെ നമ്പറും പരാതി ഹെല്‍പ് ലൈന്‍ നമ്പറും ബ്രോഷറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അക്ഷയ പ്രൊജക്ട് മാനേജര്‍ കെ.വി.എം ഇസ്ഹാക്ക് പങ്കെടുത്തു.
date
- Log in to post comments