Skip to main content

സായുധസേനാ പതാക ദിനാചരണം ഡിസംബർ ഏഴിന്

 

സായുധസേനാ പതാക ദിനാചരണവും പതാകനിധിയുടെ സമാഹരണവും ഡിസംബർ ഏഴിന് രാവിലെ 10: 45 ന് കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യും. 

ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ എം.ഒ ഡാനിയൽ, ക്യാപ്റ്റൻ  ടി.രഞ്ജിത്ത് സുന്ദരം, കൊച്ചി സ്റ്റേഷൻ കാന്റീൻ മാനേജർ കേണൽ ഡോ.സജി എബ്രഹാം, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ടി.സി ചന്ദ്രഹാസൻ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ലെഫ്. കേണൽ. വി.ജെ റീത്താമ്മ, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി. സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.

date