Skip to main content

പൊന്നാനി അഴിമുഖത്ത് മുങ്ങി പോയ ബോട്ടുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചു.

പൊന്നാനി അഴിമുഖത്ത് കാലവര്‍ഷ കെടുതി കാരണം മുങ്ങിപ്പോയ ബോട്ടുകള്‍  എടുക്കുന്നതിനുള്ള നടപടികള്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് അടിയന്തിരമായി സ്വീകരിച്ച് വരുന്നുണ്ട് . ഇതിനായി ഇ ടെണ്ടര്‍.  ക്വട്ടേഷന്‍ മുതലായവ ക്ഷണിച്ച് കൊണ്ടുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ശക്തമായ കാലാവര്‍ഷം.  അഴിമുഖത്തിലെ കുത്തൊഴുക്ക്,  പ്രക്ഷുഭ്ദമായ കടല്‍ എന്നിവ കാരണം  ഇവ ഉടന്‍ നീക്കം ചെയ്യുന്നതിന് പ്രയാസമുണ്ട്. വടക്കേ പുലിമുട്ടിനോട് ചേര്‍ന്ന ഭാഗത്താണ് ബോട്ടും, വലകളും കിടക്കുന്നതിനാല്‍ അവിടെ നിന്നും അല്‍പം തെക്കോട്ട് മാറി ബോട്ടുകള്‍ക്കും, വള്ളങ്ങള്‍ക്കും മല്‍സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല എന്നും,  കൂടാതെ രാത്രികാല മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും  പൊന്നാനി ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് എക്‌സിക്യൂട്ടിവ്  എഞ്ചിനിയര്‍  കുഞിമമ്മു പറവത്ത് അറിയിച്ച് കൊള്ളുന്നു.

 

date