Skip to main content
ഇന്ത്യന്‍ നേവി ദേശീയ ക്വിസ് തിങ്ക്ക്യു - 22 മത്സരത്തിൽ വിജയികളായ നൈപുണ്യ സ്കൂൾ വിദ്യാര്‍ത്ഥികളായ ക്രിസ്റ്റഫര്‍ ജോസഫും, നവനീത് എം. കുമാറും നാവികസേന മേധാവിയായ അഡ്മിറല്‍ ആര്‍. ഹരികുമാര്‍, എന്‍.ഡബ്ല്യു.ഡബ്ല്യു.എ പ്രസിഡന്റ് കല ഹരികുമാര്‍ എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നു

ഇന്ത്യന്‍ നേവി ദേശീയ ക്വിസ് തിങ്ക്ക്യു - 22 നൈപുണ്യ പബ്ലിക് സ്‌കൂള്‍ കൊച്ചി ജേതാക്കള്‍

 

ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നടന്ന ഒന്നാമത് ഇന്ത്യന്‍ നേവി ദേശീയ ക്വിസ് മത്സരത്തില്‍ നൈപുണ്യ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യയിലെ ആറായിരത്തോളം സ്‌കൂളുകള്‍ മാറ്റുരച്ച പ്രശ്‌നോത്തരിയിലാണ് നൈപുണ്യ പബ്ലിക് സ്‌കൂളിലെ
പ്ലസ്ടു വിദ്യാര്‍ത്ഥികളായ ക്രിസ്റ്റഫര്‍ ജോസഫും നവനീത് എം. കുമാറും വിജയികളായത്. വ്യക്തിഗതമായി  75000 രൂപയുടെ ചെക്ക്, ലാപ്‌ടോപ്പ്, ടാബ്, എവര്‍ റോളിംഗ്
ട്രോഫി എന്നിവ നാവികസേന മേധാവിയായ അഡ്മിറല്‍ ആര്‍. ഹരികുമാര്‍, എന്‍.ഡബ്ല്യു.ഡബ്ല്യു.എ പ്രസിഡന്റ് കല ഹരികുമാര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനിച്ചു.

date