Skip to main content

വിചാരണ ഡിസംബര്‍ അഞ്ച് മുതല്‍

 

 

ജില്ലാ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മിഷണറുമായ സാബു സെബാസ്റ്റ്യന്‍ ഡിസംബര്‍ അഞ്ച്, ആറ്, 12, 13, 19, 20, 26, 27 തീയതികളില്‍ തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യുമെന്ന് ജില്ലാ വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ (ആര്‍.ഡി.ഒ കോടതി) ആണ് വിചാരണ. ഇതിനുപുറമേ ഡിസംബര്‍ രണ്ട്, എട്ട് തീയതികളില്‍ പെരിന്തല്‍മണ്ണ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 16, 23, 30 തീയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും വിചാരണ നടക്കും. ഫോണ്‍: 0491 2556087.

date