ദുരിതബാധിതര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹായം
ആലപ്പുഴ-കോട്ടയം ജില്ലകളിലെ ദുരിതബാധിതര്‍ക്കായി ജില്ലാഭരണകൂടം നല്‍കുന്ന സഹായവിതരണം മൂന്നാംദിവസം പിന്നിട്ടു. സുമനസ്സുകളുടെ സഹായത്താല്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ രണ്ട് ദിവസങ്ങളിലായി കയറ്റി അയച്ചിരുന്നു. നിരവധി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് ജില്ലാഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി സഹായഹസ്തവുമായി മുന്നോട്ടു വരുന്നത്. മൂന്നാം ദിവസം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും വാഹനം കളക്ടര്‍ യുവി ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വൈകീട്ട് ജോയ്ന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ സാംസ്‌കാരിക സംഘടനയായ ന•യുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രളയബാധിതര്‍ക്കുള്ള പുതുവസ്ത്രങ്ങള്‍ എം.കെ രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം സചീന്ദ്രന്‍ കൈമാറി. വി.കെ.സി, തായ് ഗ്രൂപ്പ് എന്നിവര്‍ സംഭാവന ചെയ്ത സാധനങ്ങളും ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചു.
- Log in to post comments