Post Category
വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു
കേരള കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്കുളള 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വം എടുത്തു 2022 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2760509.
date
- Log in to post comments