Skip to main content

പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രതിമാസം 25,000 രൂപ വേതനത്തില്‍ ഒരു പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്ററുടെ  താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, അധിക യോഗ്യത- എം. എസ് ഓഫീസ്, കെ. ജി. ടി. ഇ, വേര്‍ഡ് പ്രോസസിങ്ങ് (ഇംഗ്ലീഷ് /മലയാളം),     പി.ജി.ഡി.സി.എ. പ്രായം 22 നും 45 നും മദ്ധ്യേ.
അപേക്ഷ ബയോഡാറ്റാ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം  ആഗസ്ത് 8 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0495 - 2383780.         

date