Skip to main content

ഭിന്നശേഷിക്കാരിക്ക് നഴ്സിംഗ് കോഴ്സിന് പ്രവേശനം എടുത്ത് നല്‍കി

ആലപ്പുഴ: വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരിക്ക് ബി.എസ്‌സി നഴ്സിംഗ് പഠനത്തിന് സഹായം ലഭ്യമാക്കി. കോഴ്സിന് അഡ്മിഷന്‍ ലഭിക്കുമെങ്കിലും ഫീസും മറ്റ് ചിലവുകളും താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ച് ഇവര്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നേരിട്ടെത്തി കത്ത് നല്‍കിയിരുന്നു. പിതാവ് ഉപേക്ഷിച്ച് പോയതിനുശേഷം അമ്മയ്ക്ക് തയ്യല്‍ ജോലിയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബം കഴിയുന്നത്. 
തുടര്‍ന്ന്, കളക്ടര്‍ മണപ്പുറം ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും മാനേജിംഗ് ട്രസ്റ്റീ വി.പി. നന്ദകുമാര്‍ ഈ കുട്ടിക്ക് പഠിക്കാനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയുമായിരുന്നു. ഇതോടെ വിദ്യാര്‍ഥിനിക്ക് തുടര്‍ പഠനത്തിനുള്ള അവസരമായി. 

date