Skip to main content

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ   ആണിക്കല്ലുകള്‍ : ദേശീയ സെമിനാര്‍

 

പൊതു ജനത്തിന്റെ പ്രശ്‌നങ്ങളും പരാതികളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരിക എന്നതാണ് മാധ്യമങ്ങളുടെ ധര്‍മ്മമെന്നും ഭരണകൂടത്തിന്റെ സ്തുതിപാഠകരാവാനുള്ള അല്‍പം ചില മാധ്യമങ്ങളുടെയെങ്കിലും ശ്രമങ്ങള്‍ ഗൗരവതരമായ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും  കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു.  ലോകത്ത് ഏറ്റവും സുശക്തമായ ജനാധിപത്യ സംവിധാനം ഇന്ത്യയുടേത് മാത്രമാണ്. അത് തകര്‍ക്കപ്പെടാതെ നില നിര്‍ത്തല്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. മാധ്യമങ്ങള്‍, നീതിന്യായ വ്യവസ്ഥ, ജനാധിപത്യം എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേര്‍സിന്റെ സഹകരണത്തോടെ നടത്തിയ സെമിനാര്‍ ടി.വി. ഇബ്‌റാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യത്തിന്റെ പേരില്‍ ഫാഷിസത്തെ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഭരണകൂടത്തിന്റെ വീഴ്ചകളെ പൊതുജനത്തിന്റെ മുമ്പില്‍ കൊണ്ടു വരുന്ന വ്യക്തികളെയോ മാധ്യമങ്ങളെയോ ദേശ വിരുദ്ധരായി ചിത്രീകരിക്കപ്പെട്ടു കൂടെന്നും എംഎല്‍എ  അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുല്‍ ലതീഫ് കാമ്പുറവന്‍ അധ്യക്ഷത വഹിച്ചു. ' സ്റ്റേറ്റ് ആക്ടിവിസവും മീഡിയയും' വിഷയത്തില്‍ നടത്തിയ മാധ്യമ സെമിനാറില്‍ മുതിര്‍ന്ന  മാധ്യമ പ്രവര്‍ത്തകനും  മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ രാജീവ് ശങ്കര്‍ വിഷയാവതരണം നടത്തി. മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടാനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തേ പിന്തുടര്‍ന്നു പോരുന്നതാണെന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാധ്യമങ്ങള്‍ നേരിന്റെ പക്ഷത്ത് നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എം.ഇ.എ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അഷ്‌റഫ് വാളുര്‍ അധ്യക്ഷനായി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന സെഷനില്‍ കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. റഊഫ് വിളയില്‍ വിഷയാവതരണം നടത്തി. മുക്കം എം.എ.എം. ഒ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ.അജ്മല്‍ മുഈന്‍ അധ്യക്ഷനായി. ജനാധിപത്യവും അതി തീവ്ര ദേശീയതയും എന്ന തലക്കെട്ടില്‍ നടന്ന മൂന്നാമത്തെ സെഷനില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അരുണ്‍ലാല്‍ വിഷയമവതരിപ്പിച്ചു. ഡോ. പ്രവീണ്‍ രാജ് അധ്യക്ഷനായി.
വിവിധ സെഷനുകളില്‍ ഐ.ക്യു. എ.സി. കോര്‍ഡിനേറ്റര്‍ ഡോ. ആബിദ ഫാറൂഖി, നാക് കോര്‍ഡിനേറ്റര്‍ ഡോ. രതീഷ് കെ.പി, സെമിനാര്‍ കോര്‍ഡിനേറ്റര്‍ മൊയ്തീന്‍ കുട്ടി കല്ലറ,  സ്റ്റുഡന്‍സ് യൂനിയന്‍ ചെയര്‍മാന്‍ അഫി റിഫാദ്,  ഡോ.അബ്ദുസ്സലാം കണ്ണിയന്‍, ശിഹാബുദ്ദീന്‍, ഡോ. ലക്ഷ്മി. ജി, ത്വാഹിര്‍ കെ.സി, ഷിജിന്‍ പി, അബ്ദുല്‍ നാസര്‍. കെ, എബിന്‍ കെ.ഐ, മുജീബ് റഹ്‌മാന്‍, അഫ്‌സല്‍, ഹാരിസ്. എം, യൂനിയന്‍ ഭാരവാഹികളായ ആഷിഖ് വി.സി, ഫര്‍ഹതുല്ലാ, റാബിയ സി, വൈഷ്ണ, അബ് ഷിര്‍ ലാല്‍, റഹീല, ഷഹനാസ്, താഹിറ ബീഗം, അദ്‌നാന്‍, അഭിനവ് രാജ്, റിഷാദ് , അഹഷ്മി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ നിതിന്‍, ഷഹല, റുമൈസ, ശ്രീരാജ്, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി

date