Skip to main content

ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ യൂത്ത് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് വിതരണവും ലൈബ്രറി, ക്ലബ്ബ് ഭാരവാഹികള്‍ക്കുള്ള ശില്‍പശാലയും സംഘടിപ്പിച്ചു. നഗരസഭ സിഡിഎസ് ഹാളില്‍ നടന്ന പരിപാടി  ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. കായികരംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കൊയിലാണ്ടി നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 
ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ വി.കെ പത്മിനി അധ്യക്ഷത വഹിച്ചു. യു.എന്‍.ഡി.ഒ.സി കണ്‍സട്ടന്റ് ഹെല്‍വിസ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ ഇ. പ്രസൂബന്‍ തുടങ്ങിയവര്‍ ലൈബ്രറി, ക്ലബ്ബ് ഭാരവാഹികള്‍ക്ക് ക്ലാസെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍മാന്‍ കെ ഷിജു മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ അജിത, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ സെല്‍വരാജ്, കൗണ്‍സിലര്‍ എം. സുരേന്ദ്രന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ കെ മിഥുന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഋഷിദാസ് കല്ലാട്ട് പദ്ധതി വിശദീകരണം നടത്തി.

 

date