Skip to main content

വിദ്യാഭ്യാസ മഹോത്സവം;സംഘാടക സമിതി രൂപീകരിച്ചു.

 

തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന 'ട്വിംഗിള്‍ ദി എഡു ബിനാലെ' വിദ്യാഭ്യാസ മഹോത്സവത്തിന്റെ  സംഘാടക സമിതി രൂപീകരിച്ചു. പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തനതു പരിശീലന പരിപാടികളും വിജ്ഞാനപ്രദമായ പ്രദര്‍ശനങ്ങളും ഒരുക്കാനും ലക്ഷ്യം വച്ചാണ് വിദ്യഭ്യാസ മഹോത്സവം സംഘടിപ്പിക്കുന്നത്.

ജനുവരി നാല് മതുല്‍ എട്ട് വരെപാപ്പിനിക്കാവ് മൈതാനം, കേളപ്പന്‍ മെമ്മോറിയല്‍ സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലായി വിദ്യാഭ്യാന്‍ മഹോത്സവം നടക്കുക. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന പരിശീലന പരിപാടികളുടെ അനുബന്ധമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കും.സംഘാടക സമിതി യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  ടി.വി ശിവദാസ് അധ്യക്ഷനായി.പി.ഇ.സി കണ്‍വീനര്‍ എസ് ബിന്ദു, സി.ആര്‍.സി  കോ ഓര്‍ഡിനേറ്റര്‍  വിശ്വംഭരന്‍  തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

date