Post Category
ലേലം
തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധതരം വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ഇതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി പ്രസ്തുത വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാം.
30 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ - ഓക്ഷൻ നടത്തി സർക്കാരിലേക്ക് മുതൽകൂട്ടുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോൺ: 0487 2361000
date
- Log in to post comments