Skip to main content

വീഡിയോ സ്ട്രിംഗര്‍ ഒഴിവ്: ഇന്നു കൂടി അപേക്ഷിക്കാം

 

തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് കീഴില്‍ വീഡിയോ സ്ട്രിംഗര്‍ പാനലിൽ ഉൾപ്പെടുത്തുന്നതിന് ഇന്നു കൂടി (01.12.2022) അപേക്ഷിക്കാം. 

യോഗ്യത: ദൃശ്യമാധ്യമരംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കഴിവുണ്ടായിരിക്കണം. പ്രീഡിഗ്രി / പ്ലസ് ടു അഭിലഷണീയം. പിആര്‍ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താമാധ്യമത്തില്‍ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. തൃശൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരും സ്വന്തമായി ഫുള്‍ എച്ച്ഡി കാമറയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവരും ആയിരിക്കണം.

താല്‍പര്യമുള്ളവര്‍ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ 680003 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇമെയിൽ : diothrissur@gmail.com

അപേക്ഷയില്‍ പേര്, വിലാസം, ഇ മെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്‌ടോപ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍, വീഡിയോ ട്രാന്‍സ്മിഷനുള്ള സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉല്‍പ്പെടുത്തണം. തെറ്റായതോ  അപൂര്‍ണമോ ആയ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫര്‍മാരെ ഉള്‍പ്പെടുത്തുക. 

അഭിമുഖത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നത് സംബന്ധിച്ച് താമസസ്ഥലം ഉള്‍പ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭ്യമാക്കിയ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

date