Post Category
പ്രൊഡക്ഷന്‍ മാനേജര്‍ ഒഴിവ്
തൃശൂര്‍ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഡക്ഷന്‍ മാനേജരുടെ ഒഴിവിലേക്ക് പ്രൊഡക്ഷനില്‍ ആയൂര്‍വേദ മാസ്റ്റര്‍ ഡിഗ്രി (എം.ഡി) ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 65 വയസിന് താഴെയുള്ള റിട്ടയര്‍ ചെയ്തവരേയും പരിഗണിക്കും. ആഗസ്റ്റ് ഏഴിനകം അപേക്ഷ നല്‍കണം. മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍, ക്ലിപ്തം നമ്പര്‍ . 4351, എ.കെ.ജി. നഗര്‍ റോഡ്, പേരൂര്‍ക്കട, തിരുവനന്തപുരം-695005 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
പി.എന്‍.എക്‌സ്.3256/18
date
- Log in to post comments