വിധവകള്‍ക്ക് സംരഭകത്വ വികസന പരിശീലന പരിപാടി
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 10 കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55നും മധ്യേ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. 35 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതര്‍, വിവാഹമോചിതര്‍, അവിവാഹിതകളായ അമ്മമാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. മൂന്നുദിവസത്തെ പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. പത്താംക്ലാസ്സ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും, തൊഴില്‍രഹിതര്‍ക്കും മുന്‍ഗണനയുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ സ്റ്റൈപന്റ് നല്‍കും. പേര്, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക വരുമാനം എന്നിവ രേഖപ്പെടുത്തിയ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനോടൊപ്പം ഓഗസ്റ്റ് എട്ടിനു മുമ്പ് സമര്‍പ്പിക്കണം. വിലാസം- മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ടി.സി. 156/1942(2), ലക്ഷ്മി, ഗണപതികോവിലിന് സമീപം, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം-14. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2328257. ഇ-മെയില്‍ rotvm@kswdc.org
(പി.ആര്‍.പി. 1981/2018)
- Log in to post comments